Captain

ഫറോക്ക് റെയിൽവേ സ്റ്റേഷനിലെ വെയിലും മഴയും കൊണ്ടുള്ള കാത്തിരിപ്പിന് പരിഹാരം

ഫറോക്ക്: റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാർക്ക് ഇനി മഴയും വെയിലുമേൽക്കാതെ തീവണ്ടി കാത്തുനിൽക്കാം. പ്ലാറ്റ്ഫോമിൽ രണ്ടിടത്ത് റെയിൽവേ സ്റ്റേഷനിൽ‌ മേൽക്കൂരയില്ലാത്തതിനാൽ യാത്രക്കാർ ദുരിതത്തിലായിരുന്നു.

ഇതിന് പരിഹാരമായാണ് പുതിയ മേൽക്കൂര നിർമിക്കുന്നത്. ഇതുവരെ സ്റ്റേഷനിൽ എട്ട് ബോഗികൾ ഉൾക്കൊള്ളുന്നവിധം മാത്രമേ മേൽക്കൂരയുണ്ടായിരുന്നുള്ളൂ. ബാക്കി മുഴുവൻ ബോഗികളും മേൽക്കൂരയ്ക്ക് പുറത്താണ്‌.

ഇതുകാരണം മേൽ‌ക്കൂരയുള്ള പ്ലാറ്റ്ഫോമിൽ നിൽക്കുന്ന യാത്രക്കാർ തീവണ്ടിവരുന്ന അറിയിപ്പ് കേൾക്കുമ്പോൾ ബോഗികൾ നിർത്തുന്ന ഇടത്തേക്ക് ഒാടുന്ന കാഴ്ച പതിവായിരുന്നു.

മേൽക്കൂര നിർമിക്കണമെന്ന ആവശ്യവുമായി റെയിൽവേ വെൽഫയർ ആൻഡ് പാസഞ്ചേഴ്സ് സർവീസ് സൊസൈറ്റിയും ഫറോക്ക് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും നിരവധി തവണ റെയിൽവേ അധികൃതർക്കും മന്ത്രിക്കും പരാതി നൽകിയിരുന്നു.