Captain

ബേപ്പൂരിൽ നിന്ന് മീൻപിടിത്തത്തിനുപോയ മത്സ്യത്തൊഴിലാളിയെ കാണാതായി

ബേപ്പൂർ: തുറമുഖത്ത് നിന്ന് യന്ത്രവത്കൃതബോട്ടിൽ മീൻപിടിത്തത്തിനുപോയ മത്സ്യത്തൊഴിലാളിയെ കാണാതായി.

തമിഴ്നാട് സ്വദേശി എം. സിലുവായ് ക്രൂസ് (61) നെയാണ് കാണാതായത്. ബേപ്പൂർ മാമന്റകത്ത് ഹനീഫയുടെ കെയിൽ എന്ന ബോട്ടിലാണ് മറ്റു പതിന്നാറ് പേരോടൊപ്പം ഇയാൾ ഉണ്ടായിരുന്നത്.

കർണാടകയിലെ ഹനാൻ തീരത്തുനിന്ന് പത്ത് നോട്ടിക്കൽ നാഴിക അകലെ കടലിലിൽവെച്ചാണ് സിലുവായ് ക്രൂസിനെ കാണാതായത്. ഭക്ഷണം കഴിച്ച് ബോട്ടിൽ വിശ്രമിക്കുന്നതിനിടെ കാണാതായെന്നാണ് വിവരം.

തമിഴ്നാട്ടിലെ കുളച്ചിൽ സ്വദേശികളാണ് ബോട്ടിലുള്ളവരെല്ലാം. ജെറാൾഡ് ആണ് ബോട്ടിന്റെ സ്രാങ്ക്. അപകടവിവരം കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റീവ് അസോസിയേഷൻ വൈസ് പ്രസിഡന്റ് കരിച്ചാലി പ്രേമൻ, ബേപ്പൂർ കോസ്റ്റ് ഗാർഡിനെയും അവർ മംഗലാപുരം കോസ്റ്റ് ഗാർഡിനെയും അറിയിച്ചു. ബോട്ടിനൊപ്പമുള്ള തോണി ഉപയോഗിച്ച് ഹനാവർ തീരത്ത് തിരച്ചിൽ നടത്തുന്നുണ്ട്.