Captain

വടകരയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു

വടകര: ദേശീയപാതയിൽ കരിമ്പനപ്പാലത്ത് ഓടിക്കൊണ്ടിരിക്കെ ബസിന്റെ മുൻഭാഗത്ത് തീപിടിച്ചു. ഈ സമയം ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഉടൻ തന്നെ നാട്ടുകാർ തീ അണച്ചതുകൊണ്ട് വലിയ അപകടം ഒഴിവായി.

കോഴിക്കോട്–കണ്ണൂർ റൂട്ടിലോടുന്ന കരുവാൻസ് ബസിനാണ് ഉച്ചയ്ക്ക് 1.55 ന് തീപിടിച്ചത്.

തീ പടർന്നയുടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി കരിമ്പനത്തോട്ടിൽ നിന്നുള്ള വെള്ളവും അഗ്നിനിയന്ത്രണ യന്ത്രവും കൊണ്ട് തീയണച്ചു.

എന്നാൽ ബസിന്റെ എൻജിനിലേക്ക് തീപടർന്ന് വൻ പുക ഉയർന്നു. ഉടൻ തന്നെ അഗ്നിശമന സേനയെത്തി തീപടരുന്നത് തടഞ്ഞു.