Captain

ചേളന്നൂരിൽ രണ്ട് വാർഡുകളിലെ 15 പേർക്ക് മഞ്ഞപ്പിത്തം

ചേളന്നൂർ: പഞ്ചായത്തിലെ രണ്ട് വാർഡുകളിലായി 15 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ഇതിൽ മൂന്ന് പേരെ ഇന്നലെയാണ് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചേലക്കുളങ്ങര കുടിവെള്ള പദ്ധതിയുടെ കിണറിലെ വെള്ളത്തിൽ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് സംശയം. ഇതേ തുടർന്ന് വെള്ളം പരിശോധനയ്ക്കു നൽകി.

എട്ടേനാൽ– മുതുവാട്ടുതാഴം റോഡിനു സമീപം വെങ്ങളാംചാലിൽ‌ മുഹമ്മദിന്റെ വീടിനോടു ചേർ‌ന്ന് ആരോഗ്യ വകുപ്പ് പ്രത്യേക മെഡിക്കൽ ക്യാംപ് നടത്തും.

കൂടാതെ രണ്ട്, പതിനേഴ് വാർഡുകളിൽ രോഗബാധയുണ്ടായ പ്രദേശത്തെ കിണറുകളിൽ ഇന്നു വീണ്ടും സൂപ്പർ ക്ലോറിനേഷൻ നടത്തും.