Captain

സ്വാഹാ വി എസ് എന്ന മിടുക്കിയിൽ നിന്നും നമുക്ക് പഠിക്കാനുണ്ട് നന്മയുടെ നല്ല പാഠങ്ങൾ

കോഴിക്കോട്: തകർത്തു പെയ്ത കനത്ത മഴ വിതച്ച ദുരന്തങ്ങളിൽ നിന്നും കരകയറാൻ, ജീവിതം തിരിച്ചു പിടിക്കാൻ പോരാടുകയാണ് കേരളത്തിലെ ജനങ്ങൾ. അവർക്ക് കൈത്താങ്ങാവാൻ പലയിടത്തു നിന്നും നിരവധി ആളുകൾ സഹായം നൽകുന്ന കാഴ്ചകൾ നാം കാണുന്നുണ്ട്. ചെറുതും വലുതുമായി പല സഹായങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പലരും നൽകുന്നുണ്ട്. എന്നാൽ ‘അണ്ണാറക്കണ്ണനും തന്നാലായത്’ എന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് സംഭാവന നൽകാൻ മനസ്സ് കാണിച്ച ഒരു കൊച്ചു മിടുക്കി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

ആ മിടുക്കിയുടെ പേര് സ്വാഹാ വി എസ്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ഷേണായ് സ്മാരക ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി. തന്റെയും അനുജനെന്റേയും സുരക്ഷിത ഭാവിക്കായി കർഷകനായ അച്ഛൻ നൽകിയ ഒരേക്കർ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി നൽകിയിരിക്കുയാണ് ഈ പെൺകുട്ടി. ഇതിനായി അച്ഛന്റെ സമ്മതവും ഈ മിടുക്കിയും അനുജൻ ബ്രഹ്മയും കൂടി വാങ്ങി കഴിഞ്ഞു.

സ്വാഹാ എന്ന പെൺകുട്ടിയും അവളുടെ അനുജൻ ബ്രഹ്മയും നമുക്ക് കാണിച്ച് തരുന്നത് നന്മയുടെ നല്ല പാഠമാണ്. നന്മ വറ്റാത്ത കുറെ മനസ്സുകളുള്ളിടത്തോളം, ഏത് വലിയ ദുരന്തവും നമ്മൾ അതി ജീവിക്കുമെന്നുള്ള വലിയ പാഠം. ‘മനുഷ്യൻ’ ഹാ എത്ര മനോഹരമായ പദം.