Captain

താമരശേരിയില്‍ യുകെജി വിദ്യാര്‍ഥിയെ കാണാതായാതായി പരാതി

കോഴിക്കോട്: താമരശേരിയില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ കാണാതായതായി പരാതി. ഇയ്യാട് ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ യുകെജി വിദ്യാര്‍ഥിയും ഇയ്യാട് ചേലത്തൂര്‍ മീത്തല്‍ മുഹമ്മദലിയുടെ മകനുമായ മുഹമ്മദ് യാസിനെയാണ് തിങ്കളാഴ്ച മുതല്‍ കാണാതായത്. നാട്ടുകാരും പോലീസും സ്കൂളിനു സമീപത്തെ തോട്ടിലടക്കം തെരച്ചില്‍ നടത്തുകയാണ്.