Captain

മന്ത്രി എംഎം മണിക്കെതിരെ വിമർശനവുമായി കോൺഗ്രസ്

കൽപ്പറ്റ: ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പോ യാതൊരു മുന്നൊരുക്കങ്ങളോ ഇല്ലാതെ പടിഞ്ഞാറത്തറ ബാണാസുരസാഗർ അണക്കെട്ട് തുറന്ന് വിട്ട് ജനങ്ങളെ ദുരിതത്തിലാക്കിയ നടപടിയെ ന്യായീകരിച്ചു കൊണ്ടുള്ള വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയുടെ പ്രസ്താവന വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രാഹാം പറഞ്ഞു.

വയനാട്ടിലെ ജനങ്ങൾക്ക് ഇത്രയൊക്കെ മതി, എന്തു ദ്രോഹം ചെയ്താലും ഒരു പ്രശ്നവുമില്ല എന്ന ഭരണാധികാരി വർഗത്തിന്റെ ചിന്തയുടെ പ്രതിഫലമാണ് മന്ത്രി മണിയുടെ ധാർഷ്ട്യം നിറഞ്ഞ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. മന്ത്രിയുടെ വയനാട്ടിലെ ജനങ്ങളോടുള്ള അപമാനകരമായ സമീപനത്തോട് സി.പി.എം ജില്ലാ നേതൃത്വത്തിന്റെയും, ഒ.ആർ കേളു എം.എൽ.എയുടെയും നിലാപാട് വ്യക്തമാക്കണം. മന്ത്രിയുടെ പ്രതികരകരണത്തിന്റെ പശ്ചാത്തലത്തിൽ ഇവരുടെ നിലപാടിൽ വ്യത്യാസമുണ്ടോ എന്നറിയാൻ ജനങ്ങൾക്ക് താൽപ്പര്യമുണ്ട്.

യാതൊരു മുന്നറിയിപ്പുമില്ലാതെ ഡാം തുറന്നതിനെ തുടർന്നുണ്ടായ ശക്തമായ പ്രതിഷേധത്തിന്റെ ഫലമായി മൈക്ക് അനൗൺസ്‌മെന്റ് അടക്കമുള്ള നടപടികൾ ചെയ്യുന്ന കെ.എസ്.ഇ.ബിക്ക് ഇത് നേരത്തെ ആകാമായിരുന്നു എന്ന് ചൂണ്ടികാട്ടിയതിന്റെ പേരിൽ വയനാട്ടിലെ മുഴുവൻ ജനങ്ങളെയും അപമാനിക്കുന്ന തരത്തിൽ പ്രതികരിച്ച മന്ത്രി എം.എം മണിയുടെ നിലപാട് തികച്ചും അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.