Captain

കേട്ടു മതിവരാത്ത ഉമ്പായി ഗസലുകള്‍

നാലു പതിറ്റാണ്ടായി സ്വന്തം സൃഷ്ടികളിലൂടെയും പഴയ ചലച്ചിത്ര ഗാനങ്ങളുടെ ഗസല്‍ ആവിഷ്‌കാരത്തിലൂടെയും വലിയ ആസ്വാദകവൃന്ദത്തെ നേടിയെടുത്ത ഗായകനാണ് ഉമ്പായി. പാടുക സൈഗാള്‍ പാടൂ, അകലെ മൗനം പോല്‍, ഒരിക്കല്‍ നീ പറഞ്ഞു തുടങ്ങിയവ പ്രശസ്ത ഗസലുകളാണ്. എം.ജയചന്ദ്രനോടൊത്ത് ‘നോവല്‍’ എന്ന സിനിമയില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു.

ഫോര്‍ട്ട് കൊച്ചിക്കാരുടെ പ്രിയപ്പെട്ട ഉമ്പ എന്ന ഉമ്പായിയുടെ ജീവിതം വിഷാദാത്മക ഗസല്‍ പോലെ സമ്പന്നമാണ്. കല്‍വത്തി സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുമ്പാള്‍ തബലയാടായിരുന്നു താല്‍പര്യം. എങ്ങനെയും ഒരു തബലിസ്റ്റാകാനായിരുന്നു മോഹം. ‘സ്വന്തമായി ഒരു റേഡിയോ പോലും വീട്ടിലില്ലായിരുന്നു. സ്‌കൂള്‍ വിട്ടാല്‍ മട്ടാഞ്ചേരി സ്റ്റാര്‍ തിയറ്ററിനു മുന്നിലേക്കോടും, പാട്ടു കേള്‍ക്കാന്‍. ഏറ്റവും പുതിയ ഹിന്ദി ചലച്ചിത്ര ഗാനങ്ങളുടെ റെക്കോര്‍ഡ് സ്റ്റാര്‍ തിയറ്ററില്‍വയ്ക്കുമായിരുന്നു. സിലാണ്‍ റേഡിയോയിലെ ‘ബിനാക്ക ഗീത് മാല’കേള്‍ക്കാനായി പരീക്കുട്ടി ഇക്കയുടെ ചായക്കടയിലും ബാവക്കിന്റെ ബാര്‍ബര്‍ ഷാപ്പിലും പതിവായി ഞാന്‍ പോകുമായിരുന്നു. ഇന്നും ആസ്വാദകര്‍ ഏതു ഗസല്‍ പാടാന്‍ ആവശ്യപ്പെട്ടാലും എനിക്കു പാടാനാകുന്നത് അന്ന് ഓര്‍മയില്‍ ആഴത്തില്‍ പതിഞ്ഞതുകൊണ്ടാണ്’ – ഉമ്പായിയുടെ വാക്കുകള്‍.