Captain

വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് പൊലീസ് പിടിയില്‍

ത്യപ്പൂണിത്തറ: വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂര്‍ നടക്കാവ് കറുകശ്ശേരില്‍ അഖിലി(25)നെയാണ് ഉദയംപേരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്നും കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.

വീട്ടില്‍ ചെടിച്ചട്ടിയിലാണ് കഞ്ചാവ് ചെടി വളര്‍ത്തിയിരുന്നത്. മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്.