Captain

‘തിലകന്‍ ചേട്ടന് വേണ്ടി മുതല കണ്ണീര്‍ പൊഴിക്കുന്നവരോട്’; ആഷിക് അബുവിന് മറുപടിയുമായി എം.എ നിഷാദ്

കോഴിക്കോട്: ബലാത്സംഗക്കേസിലെ പ്രതി ദിലീപിനെ തിരികെ അമ്മയിലെടുത്തത് വിവാദമായതിന് പിന്നാലെ നടന്‍ തിലകനെ പുറത്ത് നിര്‍ത്തിയതില്‍ അമ്മ മാപ്പ് പറയണമെന്ന അഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എഡിറ്റര്‍ എം.എ നിഷാദ്. തിലകനെ പുറത്ത് നിര്‍ത്തിയ കാലത്ത് ഇവരൊക്കെ എന്താണ് അതിനെതിരെ ചെയ്തതെന്നാണ് നിഷാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്.

തിലകനോട് മാപ്പ് പറയാന്‍ ആഹ്വാനം ചെയ്തയാള്‍ അദ്ദേഹത്തിന്റെ എത്ര സിനിമയില്‍ തിലകനെ അഭിനയിപ്പിച്ചിട്ടുണ്ടെന്നും തിലകന്‍ എന്ന മഹാനടനോട് കടുത്ത അനീതിയാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ചെയ്തതെന്നും നിഷാദ് പറയുന്നു.

തിലകന്‍ ചേട്ടന് വേണ്ടി മുതല കണ്ണീര്‍ പൊഴിക്കുന്നവരോട്, എന്ന് ആരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് അമ്മയുടെ നടപടിയെ സാധൂകരിക്കുന്നതല്ലെന്നും നിഷാദ് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തിലകന്‍ ചേട്ടന് വേണ്ടി മുതല കണ്ണീര്‍ പൊഴിക്കുന്നവരോട്…
സ്വന്തം അഭിപ്രായം ചന്കൂറ്റത്തോടെ ആരുടെയും മുന്പില്‍ വിളിച്ച് പറയാനുളള ആര്‍ജ്ജവം കാണിച്ചിട്ടുളള അതുല്ല്യ നടന്‍ തിലകനെ പടിക്കപ്പുറത്ത് നിര്‍ത്തിയ കാലം…
തിലകന്‍ ചേട്ടന് വേണ്ടി വാദിക്കാന്‍,പോട്ടെ ഒരു ചെറുവിരല്‍ അനക്കാന്‍,എത്ര പേരുണ്ടായിരുന്നൂ ?തിലകനോട് മാപ്പ് ചോദിക്കാന്‍ ആഹ്വാനം നടത്തുന്ന സഹോദരാ,അങ്ങയുടെ എത്ര സിനിമയില്‍ തിലകന്‍ ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ട് ? just asking..ഒരാകാംക്ഷ,അങ്ങനെ കണ്ടാല്‍ മതി…
തിലകന്‍ എന്ന മഹാ നടനോട് കടുത്ത അനീതിയാണ് മലയാള സിനിമ പ്രവര്‍ത്തകര്‍ ചെയ്തത്…വിലക്കുകള്‍ക്ക് പുല്ലു വില കല്‍പ്പിച്ച്,അദ്ദേഹത്തേ സിനിമയില്‍ അഭിനയിപ്പിച്ച,ഞങ്ങളേ പോലുളള സംവിധായകര്‍ക്ക് ഇതൊക്കെ കാണുമ്പോള്‍…,സത്യം പറയാമല്ലോ..പുച്ഛം തോന്നുന്നൂ…
NB..അമ്മയുടെ നടപടിയേ,സാധൂകരിക്കുന്നതല്ല എന്റ്‌റെ ഈ പോസ്റ്റ്…ചിലത് കാണുമ്പോള്‍ പ്രതികരിച്ച് പോകും..നിലപാടുകള്‍ ഉളളത് കൊണ്ട് തന്നെയാണ്..