Captain

മോഹന്‍ലാലിന്റെ സര്‍പ്രൈസ് ചിത്രം ‘നീരാളി’യുടെ ഷൂട്ടിങ് പൂര്‍ത്തിയായി

അജോയ് വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ഷൂട്ടിങ് പൂര്‍ത്തിയായി. 36 ദിവസം കൊണ്ട് ഷൂട്ടിങ് പൂര്‍ത്തികരിച്ചെന്ന ഫേസ്ബുക്ക് പോസ്റ്റില്‍ നീരാളിയുടെ ക്രൂ മെമ്പേഴ്സിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. നാദിയ മൊയ്തുവാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി.

 

മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമാണ് നാദിയയ്ക്ക്. മോഹന്‍ലാലിന്റെ ഒപ്പം വീണ്ടും അഭിനയിക്കാന്‍ കഴിയുന്നത് അപ്രതീക്ഷിതവും ഏറെ ആഗ്രഹിച്ചിരുന്നതുമാണെന്ന് നാദിയ വെളിപ്പെടുത്തി. മോഹന്‍ലാലിന്റെ നായികയായി മീരാ ജാസ്മിനും പാര്‍വതി നമ്പ്യാരും എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മീര ജാസ്മിന്‍ നായികയാവുമെന്ന വാര്‍ത്ത അണിയറപ്രവര്‍ത്തകര്‍ തള്ളിയിരുന്നു.

കന്നഡ നടന്‍ കിച്ഛാ സുദീപാണ് നീരാളിയില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. സുദീപിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രമാണിത്. ദസ്‌തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. മൈ വൈഫ്‌സ് മര്‍ഡര്‍ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററും കൂടിയായിരുന്ന അജോയ് തന്നെയാണ് ഈ സിനിമയുടെയും എഡിറ്റര്‍. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന നീരാളി മുഴുനീള ആക്ഷനുള്ള ഒരു ത്രില്ലര്‍ ചിത്രമാണ്.്. മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്ലന്‍ഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം . മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

Demo data imported from southlive.in