മുഖ്യമന്ത്രിയെ കുറിച്ച് വിമര്‍ശാത്മകമായ ചോദ്യം: അദ്ധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന് കോളേജ് യൂണിയന്‍

മുഖ്യമന്ത്രിയെ കുറിച്ച് വിമര്‍ശാത്മകമായ ചോദ്യം ചോദിച്ച കോഴിക്കോട് ലോ കോളജ് അധ്യാപികക്കെതിരെ നടപടിക്ക് നീക്കം. അധ്യാപികക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ പരാതി നല്‍കി. മീഡിയ സെനസര്‍ഷിപ്പ് എന്ന സെമിനാറിലെ ചോദ്യത്തിന്റെ പേരിലാണ് വിവാദം

‘കടക്കൂ പുറത്ത്’ എന്ന് പറഞ്ഞത് ആരായിരുവെന്നായിരുന്നു ചോദ്യം. പിണറായി വിജയന്‍ എന്ന് ഒരു വിദ്യാര്‍ഥി മറുപടി നല്‍കുകയും ചെയ്തു. മറുപടി നല്‍കിയ വിദ്യാര്‍ഥിയെ അധ്യാപിക അഭിനന്ദിച്ചെന്നും ഇത് സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് കോളേജ് യൂണിയന്റെ ആരോപണം.

കഴിഞ്ഞ ഫെബ്രുവരി 21 തിയതിമുതല്‍ കോഴിക്കോട് ഗവ ലോ കോളേജില്‍ വെച്ച് നടന്ന നാഷണല്‍ സെമിനാറില്‍ മീഡിയ സെന്‍സര്‍ഷിപ്പ് എന്ന വിഷയത്തോടനുബന്ധിച്ചു നടന്ന ഓഡിയന്‍സ് ഇന്ട്രാക്ടീവ് സെക്ഷനില്‍ വിദ്യാര്‍ത്ഥികളോട് അഞ്ചു ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. അതില്‍ നാലും മാധ്യമ ചരിത്രവുമായി ബന്ധപ്പെട്ടതോ പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ടതോ ആയിരുന്നില്ലെന്നും അഞ്ചാമത്തെ ചോദ്യം മീഡിയ സെന്‍സര്‍ഷിപ്പുമായി യാതൊരു ബന്ധവുമില്ലാതതായിരുന്നതെന്നും യൂണിയന്‍ ആരോപിച്ചു.

കടക്ക് പുറത്ത് എന്ന് പറഞ്ഞത് ആരാണ് എതായിരുന്നു ചോദ്യം. പിണറായി എന്ന് ഉത്തരം പറഞ്ഞ വിദ്യാര്‍ത്ഥിയെ ചോദ്യം ചോദിച്ച എ കെ മറിയാമ്മ എന്ന അദ്ധ്യാപിക, അനുമോദിക്കുകയും പാരിതോഷികം നല്‍കുകയും ചെയ്തു. ഗവ ലോ കോളേജിലെ അധ്യാപികയായ പ്രസ്തുത വ്യക്തിയുടെ ഈ പ്രവര്‍ത്തി സര്‍ക്കാരിനെയും ഭരണാധികാരികളെയും താറടിച്ചു കാണിക്കാനുള്ള മനപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായി ഉണ്ടായതാണ്.

കോളേജ് അധികൃതരുടെ പക്കല്‍ നിന്നും സമാനമായ പ്രവര്‍ത്തികള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഇവയെല്ലാം മേല്‍പറഞ്ഞ ഉദ്യോഗസ്ഥയുടെ സര്‍വ്വീസ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണെും മേല്‍പറഞ്ഞ അധ്യാപികയ്ക്കും ഇത്തരം പ്രസ്താവനകള്‍ക്ക് ഒത്താശ ചെയ്യുന്ന പ്രിന്‌സിപ്പാളിനും എതിരെ അനുയോജ്യമായ നടപടികള്‍ മാതൃകപരമായ കൈക്കൊള്ളണമെും യൂണിയന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.