ചെങ്ങോട്ട്മല ഖനനത്തിനായി കുടിവെള്ള പദ്ധതിയുടെ ടാങ്ക് പൊളിച്ചത് വിവാദമാവുന്നു

പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ നരയംകുളം ചെങ്ങോടു മലയില്‍ കരിങ്കല്‍ ഖനനത്തിന് വഴിയൊരുക്കാന്‍ കുടിവെള്ള പദ്ധതിയുടെ ടാങ്ക് രൂപമാറ്റം വരുത്തിയതായി പരാതി .അവിടെ ഷെഡ് നിര്‍മ്മിക്കുകയും കെട്ടിട നമ്പര്‍ തരപ്പെടുത്തുകയും ചെയ്തു. ചിലരാഷ്ട്രീയഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഒത്താശയോടെയാണ് ഇത് നടക്കുന്നതെന്ന് നാട്ടുകാര്‍ ആ രോപിച്ചു .1997-98 വര്‍ഷത്തില്‍ ചെങ്ങോടു മലയിലെ 107 കുടുംബങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്താണ് 21ലക്ഷം രൂപ ചെലവിലാണ്കുടിവെള്ള പദ്ധതി ആരംഭിച്ചത്.

പദ്ധതി ലക്ഷ്യം കാണാതായതോടെ ഒരു ഗുണഭോക്താവ് ഓംബുഡ്‌സ്മാനെ സമീപിക്കുകയും തുടര്‍ന്ന് ഓംബുഡ്‌സ്മാന്‍ നിര്‍ദ്ദേശ പ്രകാരം പദ്ധതി പൂര്‍ത്തീകരിക്കുകയും കമ്മീഷന്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ഗുണനിലവാരമില്ലാത്ത പൈപ്പും മറ്റും ഉപയോഗിച്ചതുകൊണ്ട് മൂലാട് വയലില്‍ സ്ഥാപിച്ച കിണറില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുമ്പോളേക്കും പൈപ്പ് തകര്‍ന്ന് പദ്ധതി നിലച്ചതായാണ് നാട്ടുകാര്‍ പറയുന്നത് .

ജലവിതരണ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള അറ്റകുറ്റ പ്രവൃത്തി നടത്തിയാല്‍ പ്രദേശത്തെ നിരവധി എസ്. ടി കുടുംബങ്ങള്‍ക്കടക്കം കുടിവെള്ളം ലഭിക്കുമായിരുന്നു. എന്നാല്‍ നാല് മാസം മുമ്പ് പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഈ ടാങ്ക് രൂപമാറ്റം വരുത്തി ഷെഡാക്കി മാറ്റുകയായിരുന്നത്രേ. സര്‍ക്കാര്‍ ഭൂമി കൈയ്യേറി കുടിവെള്ള പദ്ധതിയുടെ ടാങ്ക് നശിപ്പിക്കുകയും ചെയ്ത സ്വകാര്യ .

ക്വാറിക്ക് വേണ്ടിയുളള പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഈ ക്വാറി യാഥാര്‍ത്ഥ്യമായാല്‍ ചെങ്ങോടു മലയില്‍ പ്രവര്‍ത്തിക്കുന്ന ജലനിധി പദ്ധതിയുടെ ടാങ്കിനും ഭീഷണിയാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.