നേതാക്കന്മാര്‍ ഒന്നു കണ്ണടച്ചാല്‍ ഈ ക്രിമിനലിനെ ഞങ്ങള്‍ നിലം പരിശാക്കും; ശുഹൈബിനെതിരെ എംഎസ്എഫ് നേതാവിന്റെ കൊലവിളി പ്രസംഗം പുറത്ത്

കണ്ണൂര്‍: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെതിരെ എംഎസ്എഫ് നടത്തിയ കൊലവിളി പുറത്ത്. എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസുമായി സംഘര്‍ഷം ഉണ്ടായ സമയത്ത് മട്ടന്നൂര്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് ഉള്‍പ്പെടെ എംഎസ്എഫ് നടത്തിയിട്ടുണ്ട്. ലീഗ് നേതാക്കന്മാര്‍ ഒന്നു കണ്ണടച്ചാല്‍ മതി എടയന്നൂരിലെ ഈ ക്രിമിനലിനെ ഞങ്ങള്‍ നിലം പരിശാക്കും എന്ന എംഎസ്എഫ് നേതാവിന്റെ പ്രസംഗത്തിന്റെ വീഡിയോ ഇപ്പൊ പുറത്ത് വന്നിരിക്കുന്നത്.

കണ്ണൂര്‍ എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെതിരെ എംഎസ്എഫ് നേതാവിന്റെ കൊലവിളി വീഡിയോ പുറത്ത്. എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസുമായി സംഘര്‍ഷം ഉണ്ടായ സമയത്ത് മട്ടന്നൂര്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് ഉള്‍പ്പെടെ എംഎസ്എഫ് നടത്തിയിട്ടുണ്ട്. ലീഗ് നേതാക്കന്മാര്‍ ഒന്നു കണ്ണടച്ചാല്‍ മതി എടയന്നൂരിലെ ഈ ക്രിമിനലിനെ ഞങ്ങള്‍ നിലം പരിശാക്കും എന്നാണ് എംഎസ്എഫ് നേതാവിന്റെ പ്രസംഗം.

നേരത്തെ ശുഹൈബിനെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം മുഴക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ശുഹൈബിന്റെ നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞെന്നായിരുന്നു പ്രകടനത്തിനിടയില്‍ സിപിഐഎം പ്രവര്‍ത്തര്‍ മുദ്രാവാക്യം വിളിച്ചത്.

ഈ വീഡിയോയുടെ അടിസ്ഥാനത്തില്‍ ശുഹൈബിനെ കൊലപ്പെടുത്തിയത് സിപിഐഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നുയ ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ശുഹൈബിനെതിരെ കൊലവിളി നടത്തുന്ന എംഎസ്എഫ് നേതാവിന്റെ വീഡിയോയും പുറത്തു വന്നിരിക്കുന്നത്.

എടയന്നൂര്‍ തെരൂരില്‍ വെച്ച് ബോംബെറിഞ്ഞ ശേഷം അക്രമികള്‍ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, കൊലപാതകം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

കടപ്പാട്: റിപോര്‍ട്ടര്‍