മലക്കം മറിഞ്ഞ് മര്‍സൂഖി; ‘ചെക്ക് കേസുകള്‍ ഗള്‍ഫ് ബിസിനസില്‍ സ്വാഭാവികം; കേരളത്തില്‍ എത്തിയത് വാര്‍ത്താ സമ്മേളനം നടത്താനല്ല’

ചെക്ക് കേസുകള്‍ ഗള്‍ഫ് ബിസിനസില്‍ സ്വാഭാവികം മാത്രമാണെന്ന് ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. കേരളത്തില്‍ വാര്‍ത്താ സമ്മേളനം നടത്താനായാണ് താന്‍ എത്തിയതെന്ന പ്രചരണങ്ങള്‍ വസ്തുതയുമായി ബന്ധമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

 

കേരളത്തിലെത്തിയത് വാര്‍ത്താ സമ്മേളനത്തിനല്ലെന്നും മര്‍സൂഖി വിവരിച്ചു. കേരളത്തില്‍ എല്ലാ വര്‍ഷവും എത്താറുണ്ടെന്നും കേരളം ഏറ്റവും ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നാണെന്നും മര്‍സൂഖി വിവരിച്ചു.
ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം പീപ്പിള്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ദുബായില്‍ 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്റെ മകന്‍ ബിനോയ് കോടിയേരിയുടെ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു. ഇത് വിജയം കണ്ടുവെന്നാണ് മര്‍സൂഖിയുടെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാസ് ടൂറിസം നല്‍കിയ പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ യാത്രാവിലക്ക് വന്നതോടയാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വീണ്ടും ജീവന്‍വച്ചത്. യാത്രാവിലക്ക് നീക്കുന്നതിന് ബിനോയ് നിയമപരമായി ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

ഈ സാഹചര്യത്തില്‍ കൂടിയാണ് ജാസ് ടൂറിസം ഉടമ ഹസന്‍ ഈസ്മായില്‍ മര്‍സൂഖിക്ക് ഒന്നേ മുക്കാല്‍ കോടി രൂപ നല്‍കി പ്രശ്നം പരിഹരിക്കുന്നതിന് നീക്കം നടന്നത്. കേരളത്തില്‍ നിന്നുള്ള ചില വ്യവസായ പ്രമുഖരും വിഷയത്തില്‍ ഇടപെട്ടിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

*